ഡല്‍ഹി: സ്ത്രീകളെ ഉപയോഗിച്ച് കെണിയൊരുക്കി ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്ക് ചാരസംഘടന ഐഎസ്ഐ ഒരു വര്‍ഷം ചെലവിടുന്നത് 3500 കോടി രൂപ. ‘പെണ്‍കെണി’കളൊരുക്കുന്ന ഐഎസ്ഐ വിഭാഗത്തിന്റെ ആസ്ഥാനം പാക്കിസ്ഥാനിലെ ഫരീദ്കോട്ടിലാണ്.
ഇന്ത്യന്‍ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ വലയിലാക്കാനുള്ള പദ്ധതികളാണ് ഇവര്‍ മെനയുന്നത്. ചിലപ്പോള്‍ സ്ത്രീകള്‍ തന്നെയാണു വ്യാജ പ്രൊഫൈല്‍ സൃഷ്ടിക്കുകയെങ്കിലും കൂടുതലും പുരുഷന്മാരാണു സ്ത്രീകളായി നടിച്ച് സൗഹൃദം സ്ഥാപിക്കുന്നത്.
സ്ത്രീസുഹൃത്തുക്കള തേടുന്നവര്‍ കെണിയില്‍ വീണുകഴിഞ്ഞാല്‍ മെല്ലെ മെല്ലെ വിവരം ചോര്ത്തുകയായി. അഞ്ചു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെയാണ് കെണിവച്ചു കിട്ടുന്ന വിവരങ്ങള്‍ക്കു പ്രതിഫലമായി നല്‍കുന്നത്. ആവശ്യമുള്ള വിവരങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഈ ‘സ്ത്രീ’കള്‍ പൊടുന്നനെ അപ്രത്യക്ഷരാകും.
പോര്‍വിമാനങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പാക്ക് ചാരസംഘടനയ്ക്കു കൈമാറിയതിന്റെ പേരില്‍ പിടിയിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന് കെ.കെ. രഞ്ജിത്ത് വീണത് ഇത്തരമൊരു കെണിയിലാണ്.
ഇന്ത്യന്‍ വ്യോമസേനയെക്കുറിച്ച് ലേഖനമെഴുതാനെന്നു പറഞ്ഞ് ഇന്റര്‍നെറ്റ് ഫോണ്‍ വഴി രഞ്ജിത്തുമായി സൗഹൃദം സ്ഥാപിച്ച ദാമിനി മക്നോട്ട് എന്നു പേരുള്ള സ്ത്രീ ഐസ്ഐ നിയോഗിച്ചതോ അല്ലെങ്കില്‍ ചാരസംഘടനയ്ക്കുവേണ്ടി മറ്റാരെങ്കിലും വ്യാജമായി സൃഷ്ടിച്ചതോ ആയ കഥാപാത്രമാണെന്നാണു നിഗമനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഹൈദരാബാദില്‍നിന്നുള്ള ഒരു സുബേദാര്‍ ഇത്തരമൊരു കെണിയില്‍പ്പെട്ട് അറസ്റ്റിലായിരുന്നു.
Discussion about this post