കോഴിക്കോട്: സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ നടന്ന മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ചെക്ക് പോസ്റ്റുകളെ സംബന്ധിച്ചുള്ള പരാതികള്‍ പരിശോധിക്കാനുള്ള വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ നികുതി’യുടെ ഭാഗമായാണ് പരിശോധന നടന്നത്.
പാലക്കാട് ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപയും ഗോപാലപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ 950 രൂപയുമാണ് കണ്ടെത്തിയത്. ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക് പോസ്റ്റ് ,ആര്‍.ടി.ഒ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച പണം കണ്ടെത്തി.
വടകര അഴിയൂര്‍ വാണിജ്യനികുതി ചെക്ക്‌പോസ്റ്റില്‍ നിന്ന് കണക്കില്‍പ്പെടാത്ത 22,000 രൂപ കണ്ടെത്തി. ചോറ്റുപാത്രത്തിലും മറ്റുമായി പണം ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Discussion about this post