പറ്റ്‌ന: ഹിജാബിന്റെ പേരിൽ സമാധാന അന്തരീക്ഷം തകർക്കാൻ ബിഹാറിലും ശ്രമം. ക്ലാസ് മുറിയിലേക്ക് മുസ്ലീം വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ച് എത്തി. ഉത്ക്രമിത് മദ്ധ്യ വിദ്യാലയത്തിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനികൾ ക്ലാസിൽ ഹിജാബ് ധരിച്ച് എത്തിയത്. എന്നാൽ അദ്ധ്യാപകർ ഇവരെ ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ല. ഹിജാബ് ഊരിമാറ്റി യൂണിഫോം മാത്രം ധരിച്ച് എത്തണമെന്ന് ഇവരോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥിനികൾ ക്ലാസുകളിൽ ഇരിക്കാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
വിദ്യാർത്ഥിനികൾ സ്‌കൂളിൽ നിന്നും മടങ്ങിയെത്തിയത് രക്ഷിതാക്കളെ ചൊടിപ്പിച്ചു. ഇതോടെ രക്ഷിതാക്കൾ സ്‌കൂളിൽ എത്തി പ്രിൻസിപ്പാളിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. തങ്ങളുടെ ആചാരങ്ങൾ സ്‌കൂളിൽ പിന്തുടരുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചാൽ തലയറുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തിൽ പ്രിൻസിപ്പാൾ ജില്ലാ വിദ്യാഭ്യസ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.










