തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. പവർഹൗസ് ജംഗ്ഷനിൽ നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരി, ഷരീഫ്, ഓട്ടോഡ്രൈവർ ഫൈസൽ, ബാലരാമപുരം സ്വദേശി സജീർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
അനന്തപുരി എക്സ്‍പ്രസിൽ വന്ന പ്രതികൾ ഇവിടെ വച്ച് ഓട്ടോയിൽ കയറുന്നതിനിടെയാണ് വലയിലായത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ ഉള്‍പ്പെട്ടെവരാണെന്ന് പോലീസ് അറിയിച്ചു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Discussion about this post