കൊച്ചി; നഗരത്തിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മയെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. തലയോട്ടിക്കേറ്റ ക്ഷതമാണ് മരണകാരം. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവതിയും യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ കുഞ്ഞിനെ സുഖമില്ലെന്ന് പറഞ്ഞ് ജനറൽ ആശുപത്രിയിലേക്ക് ഇവർ കൊണ്ടുപോയി. അപ്പോഴേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു.
കുഞ്ഞിന്റെ ദേഹത്ത് മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതിനെത്തുടർന്ന് ചേർത്തല സ്വദേശിയായ യുവതിയെയും സുഹൃത്തായ കണ്ണൂർ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Discussion about this post