തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ജറി വിഭാഗം രണ്ടാം വര്‍ഷ പി. ജി വിദ്യാര്‍ത്ഥിനി ഡോ.ഷഹാനയെയാണ് ഇന്നലെ രാത്രിയോടെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട് സ്വദേശിനിയാണ്. ഡോ. ഷഹാന
ഇന്നലെ രാത്രി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഒപ്പം പഠിക്കുന്ന പി.ജി വിദ്യാര്‍ത്ഥികള്‍ റൂമിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിനെ വിവരമറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഷഹാനയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post