പോർട്ട് ലൂയിസ് : കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ ആറാമത് എൻഎസ്എ തല യോഗത്തിൽ പങ്കെടുക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബുധനാഴ്ച മൗറീഷ്യസിൽ എത്തി.
കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്
ഇന്തോ പസിഫിക് മേഖലയിൽ സ്വാധീനം വർധിപ്പിക്കാൻ ചൈന ശ്രമങ്ങൾ ഊർജ്ജിതമാക്കുന്ന സാഹചര്യത്തിൽ അതിർത്തി രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ അതീവ പ്രാധാന്യം കല്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മെയ് 9 ന് നടന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ അഞ്ചാമത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല യോഗത്തിന് മാലദ്വീപ് ആയിരിന്നു ആതിഥേയത്വം വഹിച്ചത് , ഈ യോഗത്തിൽ സമുദ്ര സുരക്ഷയെ സംബന്ധിച്ച് അംഗങ്ങളും നിരീക്ഷക രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും തീവ്രവാദത്തെയും മൗലികവാദത്തെയും പ്രതിരോധിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തിരുന്നു. യോഗത്തിൽ മൗറീഷ്യസിനെ നാലാമത്തെ അംഗമായി ഉൾപ്പെടുത്തി. ബംഗ്ലാദേശും സീഷെൽസും നിരീക്ഷകരായി പങ്കെടുത്തു.
ഒത്തൊരുമിച്ചു നേരിടേണ്ട സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സമുദ്ര അതിർത്തി പങ്കിടുന്നവർ പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Discussion about this post