ലക്‌നൗ: ഉത്തർപ്രദേശിൽ സനാതനധർമ്മം സ്വീകരിക്കുന്ന ഇസ്ലാമിക വിശ്വാസികളുടെ എണ്ണം വർദ്ധിക്കുന്നു. മറ്റൊരു യുവതി കൂടി ഇസ്ലാം മതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
സിതാപൂർ സ്വദേശിനി സൂഫിയ ആണ് ഇസ്ലാം മതം ഉപേക്ഷിച്ചത്. ഇതിന് പിന്നാലെ ആൺ സുഹൃത്ത് വിജയ്‌യെ വിവാഹവും ചെയ്തു. വിജയ്‌യിൽ നിന്നാണ് സൂഫിയ സനാതനധർമ്മത്തിന്റെ മേന്മയെക്കുരിച്ച് അറിഞ്ഞത്. ഹിന്ദുമതത്തിലേക്ക് മാറിയതിന് പിന്നാലെ സൂഫിയ അഞ്ജലി എന്ന നാമവും സ്വീകരിച്ചു.
സൂഫിയയും വിജയ്‌യും ഒന്നിച്ച് പഠിച്ചവരാണ്. പഠനവേളയിൽ ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. ഇക്കാര്യം സൂഫിയ വീട്ടിൽ അറിയിച്ചു. എന്നാൽ ശക്തമായ എതിർപ്പായിരുന്നു വീട്ടുകാരിൽ നിന്നും ഉണ്ടായത്. ഇതേ തുടർന്ന് സൂഫിയ വീട് വിട്ട് വിജയ്‌ക്കൊപ്പം വരികയായിരുന്നു.
തിക്ര പ്രേം മന്ദിറിലായിരുന്നു സൂഫിയയുടെ സനാതനധർമ്മവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ചടങ്ങിൽ വിജയ്‌യുടെ ബന്ധുക്കളും ഹിന്ദു സംഘടനാ പ്രവർത്തകരും പങ്കെടുത്തു.
Discussion about this post