തിരുവനന്തപുരം: യാത്രാക്കൂലി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം ദക്ഷിണ റെയില്‍വേയില്‍ കേരളത്തിലെ സ്റ്റേഷനുകള്‍ മുന്‍പന്തിയില്‍. ആദ്യ പത്തില്‍ നാലു സ്ഥാനങ്ങള്‍ കേരളത്തിലെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളായ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംക്ഷന്, കോഴിക്കോട്, തൃശൂര്‍ എന്നിവ സ്വന്തമാക്കി.
50 കോടിയില്‍ അധികം വരുമാനമുണ്ടാകുന്ന സ്റ്റേഷനുകള്‍ക്ക് എ വണ്‍ വിഭാഗത്തിലുള്ള സൗകര്യമൊരുക്കണമെന്നാണു റയില്‍വേയുടെ നിയമം. ഇതുപ്രകാരം കൂടുതല്‍ സ്റ്റേഷനുകള്‍ക്ക് എസ്കലേറ്റര്‍, ലിഫ്റ്റ്, കൂടുതല്‍ മേല്‍പ്പാലങ്ങള്‍, റിസര്‍വേഷന്‍- ടിക്കറ്റ് കൗണ്ടറുകള്‍ എന്നിവ ഒരുക്കുമെന്നതാണു നേട്ടം.
ചെന്നൈ സെന്‍ട്രല്‍ ആണ് വരുമാനത്തില്‍ ഏറ്റവും മുന്നില്‍. 887 കോടി രൂപയാണ് വരുമാനം. 170 കോടി രൂപ വരുമാനമുണ്ടാക്കി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന് നാലാം സ്ഥാനത്തുണ്ട്. എറണാകുളം ജംക്ഷന് (158 കോടി- അഞ്ചാം സ്ഥാനം), കോഴിക്കോട് 98 കോടിയുമായി ഏഴ് സ്ഥാനത്തും, തൃശൂര്‍ 97 കോടിയുമായി എട്ടാം സ്ഥാനത്തുമുണ്ട്.
കണ്ണൂര്‍ (62 കോടി), എറണാകുളം ടൗണ്‍ (62 കോടി), കൊല്ലം (56 കോടി), കോട്ടയം (54 കോടി), പാലക്കാട് ജംക്ഷന് (53 കോടി), ഷൊര്‍ണൂര്‍ ജംക്ഷന് (39 കോടി) എന്നിവയാണ് ആദ്യ 25ല്‍ ഇടംപിടിച്ചിട്ടുള്ളത്. പുതുവര്ഷത്തോടനുബന്ധിച്ചാണു റെയില്‍വേ ഈ കണക്ക് പുറത്തുവിട്ടത്.
Discussion about this post