അയോധ്യ: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്കുള്ള “രാം ലല്ല” വിഗ്രഹത്തിന്റെ പണികൾ ഈ മാസം പൂർത്തിയാകും. അതി പ്രശസ്തരായ ശില്പികളാൽ തയ്യാറാക്കപ്പെടുന്ന മൂന് വിഗ്രഹങ്ങളിൽ നിന്നും ഒന്നാണ് ഈ മാസം അവസാനത്തോട് കൂടി തിരഞ്ഞെടുക്കപ്പെടുക. ശ്രീരാമ ദേവന്റെ ശൈശവ അവസ്ഥയിലുള്ള ( രാം ലല്ല ) വിഗ്രഹം ആണ് അയോധ്യയിലെ ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെടുന്നത്.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര (മഹാക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റ്) രൂപീകരിച്ച പ്രമുഖ ദർശകരുടെ അഞ്ചംഗ സമിതിയാണ് , ശ്രീരാമനെ ബാലരൂപത്തിൽ ചിത്രീകരിക്കുന്ന വിഗ്രഹത്തെ തിരഞ്ഞെടുക്കുന്നത്.
ഡിസംബർ 15 നും 20 നും മധ്യേ മൂന്ന് വിഗ്രഹങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിധേയമാക്കാൻ തയ്യാറാക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത് ഒരു ട്രസ്റ്റ് മെമ്പർ വ്യക്തമാക്കി.
സെലക്ഷൻ പാനലിന്റെ ഭാഗമായ മഹന്ത് കമൽ നയൻ ദാസ് പറഞ്ഞു: “വിഗ്രഹം അഞ്ച് വയസ്സുള്ള രാം ലല്ലയുടെ പകർപ്പായിരിക്കണം. മൂന്നിൽ നിന്ന് ഒരു വിഗ്രഹം തിരഞ്ഞെടുക്കുന്നത് എളുപ്പമല്ല. രാം ലല്ലയുമായുള്ള സാമ്യം മാത്രമായിരിക്കും മാനദണ്ഡം.
ജനുവരി 22-ന് വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, അതായത് ജനുവരി 17-ന് അയോധ്യയിലെ ശോഭാ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട വിഗ്രഹം ജനങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തും. ജനുവരി 18 മുതൽ, പ്രാണ പ്രതിഷ്ഠയുടെ അഞ്ച് ദിവസത്തെ ആചാരങ്ങൾ, പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും
രണ്ട് വിഗ്രഹങ്ങൾ കർണാടകയിൽ നിന്നും ഒരു വിഗ്രഹം രാജസ്ഥാനിൽ നിന്നും കൊണ്ടുവന്ന കല്ലുകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. കർണാടകയിൽ നിന്നുള്ള പ്രശസ്ത ശിൽപികളായ ഗണേഷ് ഭട്ട്, അരുൺ യോഗിരാജ്, രാജസ്ഥാനിൽ നിന്നുള്ള സത്യ നാരായൺ പാണ്ഡെ എന്നിവരാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രാപ്യമല്ലാത്ത സ്ഥലത്തു വച്ചാണ് വിഗ്രഹ നിർമ്മാണം പുരോഗമിക്കുന്നത്








