ഡെറാഡൂണ്‍ : രണ്ട് ദിവസത്തെ ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും.ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഉച്ചക്കോടി സംഘടിപ്പിക്കുന്നത്. ഉത്തരാഖണ്ഡിനെ പുതിയ നിക്ഷേപക കേന്ദ്രമായി മാറ്റുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്തിന്റെ വികസനത്തിലെ നാഴികക്കല്ലായി ഉച്ചക്കോടി മാറുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് പറഞ്ഞു.ഒരു വശത്ത് വ്യവസായിക നിക്ഷേപത്തിലുടെ സംസ്ഥാനത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ മറുവശത്ത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ കരുത്ത് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ലോകത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവും ദേവഭൂമിയുമായി പ്രത്യേക അടുപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിന് സംസ്ഥാനത്തെ ഒന്നരകോടി ജനങ്ങളുടെ പേരില്‍ ഹൃദയം നിറഞ്ഞ സ്വാഗതം’മുഖ്യമന്ത്രി ധാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ന് എത്തിയ നിക്ഷേപക പ്രതിനിധികളുമായി മുഖ്യമന്ത്രി ധാമി കൂടികാഴ്ച്ച നടത്തിയിരുന്നു. കൂടാതെ ഉച്ചകോടിക്കായി എല്ലാ ഒരുക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഉത്തരാഖണ്ഡ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റ് 2023 ന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപക ധാരണപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട് എന്നത് ശ്രദ്ധയമാണ്.രാജ്യത്തും വിദേശത്തുമുള്ള വന്‍കിട വ്യവസായികളാണ് ഇതില്‍ പങ്കെടുക്കുന്നത്. കൂടതെ ആരോഗ്യം ,വിദ്യാഭ്യാസം മെഡിക്കല്‍ ,ടൂറിസം ,ഓട്ടോമൊബൈല്‍ ,ഫാര്‍മ,തുടങ്ങി വിവിധ മേഖലകളെ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.
Discussion about this post