കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് റെയിൽ വേ. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. കോവൂര്‍ സ്വദേശിയായ ഡോക്ടര്‍ സുജാതയാണ് മരിച്ചത്.
കണ്ണൂര്‍ ഭാഗത്തേക്ക് പതുക്കെ പോയിക്കൊണ്ടിരുന്ന ട്രെയിനിൽ ഒരു തവണ കയറാൻ ശ്രമിച്ചെങ്കിലും സുജാതയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന് പിന്തിരിപ്പിച്ച് സീറ്റിലിരുത്തിയിരുന്നു. എന്നാൽ, ട്രാക്ക് മാറ്റുന്നതിനിടെ ട്രെയിൻ പതുക്കെയായപ്പോള്‍ നിര്‍ത്തിയെന്ന് കരുതി സുജാത വീണ്ടും ട്രെയിനിലേക്ക് കയറാൻ ശ്രമിച്ചു. എന്നാൽ, ഇതിനിടെ ഇവർ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണു. ആര്‍പിഎഫ് ഉദ്യോഗസ്ഥനും യാത്രക്കാരും ഉടനടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാലാം പ്ലാറ്റ് ഫോമിന്റെ അറ്റത്ത് ആളുകള്‍ അധികമില്ലാത്ത സ്ഥലത്താണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികള്‍ പറയുന്നു.
റെയില്‍വേ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കണ്ണൂര്‍ റീജിനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സള്‍ട്ടന്റാണ് ഡോക്ടര്‍ എം സുജാത. സുജാതയുടെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.
Discussion about this post