കോഴിക്കോട്: ബംഗളൂരുവിൽ നിന്നും വിൽപ്പനക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയില്‍. പിലാശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കോഴിക്കോട് വെള്ളലശ്ശേരിയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 250 ഗ്രാമിലേറെ എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്നു കടത്തിയ കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിൽക്കുകയാണ് ഇയാളുടെ പതിവ്. ഈ ജില്ലകളിലെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ഇയാളെന്നും എക്‌സൈസ് പറഞ്ഞു. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കടത്തുന്നത് തടയാനായി സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു.








