കോഴിക്കോട്: വടകരയിൽ പതിനാറ് വയസുകാരിയെ പീഡീപ്പിച്ച കേസിൽ 42കാരൻ പിടിയിൽ. വണ്ണാന്‍റവിട അബൂബക്കറിനെയാണ് പോലീസ് പിടികൂടിയത്. മാഹിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
മുറി വൃത്തിയാക്കാനെന്ന വ്യാജേനെയാണ് പെൺകുട്ടിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അതേസമയം, സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരനെ പോലീസ് പിടികൂടിയിരുന്നു. വട്ടംകുളം സ്വദേശിയായ കാമ്പല വളപ്പിൽ മുഹമ്മദ് അഷ്റഫിനെ (56) യാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഹമ്മദ് അഷ്റഫ് ഓട്ടോ ഡ്രൈവറാണ്.












Discussion about this post