Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ശബരിമലയിലെ തിരക്ക് നിയന്ത്രണം താളംതെറ്റി ; നിലക്കൽ മുതൽ സന്നിധാനം വരെ ദുരിതത്തിലായി അയ്യപ്പ ഭക്തർ

by Brave India Desk
Dec 11, 2023, 05:29 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

നിലക്കൽ: ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിൽ പോലീസിനും വിവിധ വകുപ്പുകൾക്കും വൻവീഴ്ച. നിലയ്ക്കൽ മുതൽ സന്നിധാനം അയ്യപ്പ ഭക്തർ ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിൽ 18 മണിക്കൂറോളം ക്യൂ നിന്നാണ് ഭക്തർ ദർശനം നടത്തിയത്. ഇത് പരിഹരിക്കാൻ ദേവസ്വം ബോർഡിനും പോലീസിനും ഇനിയും സാധിച്ചിട്ടില്ല. ക്യൂ കോംപ്ലക്സിലടക്കം കുടിവെള്ളം പോലും ലഭിക്കാതെ ഭക്തർ ദുരിതത്തിലാണ്. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ഭക്തരിൽ പലരും ദര്‍ശനം പൂര്‍ത്തിയാക്കാതെ മടങ്ങുകയും ചെയ്യുന്നുണ്ട്.

തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള ദർശനം 90,000 ആയിരുന്നത് 80,000 ആക്കി കുറച്ചിട്ടുണ്ട്. എങ്കിലും ക്രമീകരണങ്ങൾ പാളിയത് മൂലം അതും ഫലം കണ്ടില്ല. മുൻ വർഷങ്ങളിൽ നട അടച്ചിരുന്ന സമയങ്ങളിലും ഭക്തരെ പതിനെട്ടാം പടി ചവിട്ടാൻ അനുവദിച്ചിരുന്നു. ഇവർ വടക്കേ നടയിൽ കാത്തുനിന്ന് സന്നിദാനത്തെത്തി ദർശനം നടത്തിയിരുന്നു. ഇതും ഇപ്പോൾ നടക്കുന്നില്ല. കൂടാതെ മണിക്കൂറിൽ 5000 മുതൽ 5700 വരെ തീർത്ഥാടകർക്ക് പോലീസിന്റെ സഹായത്തോടെ പതിനെട്ടാംപടി ചവിട്ടാൻ കഴിയും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 3500 ഓളം പേർ മാത്രമാണ് പടി ചവിട്ടിയത്. കൂടുതൽപേരെ കയറ്റിവിടാൻ പോലീസും ദേവസ്വം ബോർഡും ഇതുവരെ തയ്യാറായിട്ടില്ല.

Stories you may like

ഡയറി മാത്രമല്ല, മൊഴികളുമുണ്ട്’; മാസപ്പടി കേസിൽ സർക്കാരും ഇഡിയും നേർക്കുനേർ

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

ഇതിനിടയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി ബസുകൾ പമ്പയിൽ പിടിച്ചിട്ടതോടെയാണ് നിലക്കലിൽ തീർത്ഥാടകർ പ്രതിസന്ധിയിലായത്. കെഎസ്ആർടിസി സർവീസ് നിയന്ത്രിച്ചതോടെ നിലക്കലിലും ഭക്തർ കുടുങ്ങി കിടക്കുകയാണ്. ഇവിടെയും വിരിവെക്കുന്നതിനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും കുടിവെള്ളവും ഒരുക്കുന്നതില്‍ അധികൃതര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതിനാൽ ഭക്തർ വലയുകയാണ്.

നിലക്കലിലെ അശാസ്ത്രീയ ഗതാഗത നിയന്ത്രണങ്ങൾ മൂലം പത്തനംതിട്ട- പമ്പാ പാതയിലും കോട്ടയം – പമ്പാ പാതയിലും ഗതാഗത കുരുക്ക് രൂക്ഷമാണ്. കോട്ടയം റൂട്ടില്‍ കണമല മുതല്‍ എലവുങ്കല്‍ വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. പത്തനംതിട്ട പാതയിലും വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇടത്താവളങ്ങള്‍ പലതും നിറഞ്ഞ നിലയിലാണ്. പത്തനംതിട്ടയിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: sabarimalaകെഎസ്ആർടിസിശബരിമല തിരക്ക്virtual queവെര്‍ച്വല്‍ ക്യൂ ബുക്കിങ്നിലക്കൽ
Share3
Tweet
Send
Share

Latest stories from this section

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

‘വിഴുങ്ങാനും വയ്യ, തുപ്പാനും വയ്യ!’: പാകിസ്താനിലെ ഗ്വാദർ തുറമുഖം ചൈനയ്ക്ക് തലവേദനയാകുന്നു; കോടികളുടെ പദ്ധതി പ്രതിസന്ധിയിൽ

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies