കോഴിക്കോട്: മതവിശ്വാസങ്ങളെ സംബന്ധിച്ച് മിശ്രവിവാഹങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. മിശ്ര വിവാഹത്തിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവന തള്ളാതെയാണ് സലാമിന്റെ ഈ പ്രസ്താവന.
മിശ്രവിവാഹത്തെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്നും ജിയോ ബേബിയെ പിന്തുണയ്ക്കുന്ന സിപിഐഎം ബഹുഭാര്യത്വത്തിൽ നിലപാട് വ്യക്തമാക്കണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു.
സിപിഎം ഓഫീസുകൾ കേന്ദ്രീകരിച്ച് മുസ്ലീം പെൺകുട്ടികളുടെ മിശ്ര വിവാഹങ്ങൾ നടന്നതിന് ധാരളം തെളിവുകളുണ്ട്. പാർട്ടി ഓഫീസുകളിൽ കൊണ്ടുപോയി രക്തഹാരം അണിയിച്ചശേഷം ക്ഷേത്രങ്ങളിൽ കൊണ്ടുപോയി മാലയിട്ട സംഭവങ്ങളുണ്ട്. മുസ്ലീം സമുദായത്തിൽ നിന്ന് അങ്ങോട്ടോ മറ്റു സമുദായങ്ങളിൽ നിന്ന് ഇങ്ങോട്ടോ ഉള്ള വിവാഹങ്ങൾ മതവിശ്വാസികൾ എന്ന നിലയിൽ ലീഗിനെ സംബന്ധിച്ച് അംഗീകരിക്കാവുന്നതല്ലെന്നും സലാം പറഞ്ഞു
Discussion about this post