അൽമോറ: ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഇന്ത്യൻ ബൗളിംഗ് ഹീറോ മുഹമ്മദ് ഷാമിയെ ഒരു നോക്ക് കാണാൻ അദ്ദേഹത്തിന്റെ ജന്മഗ്രാമത്തിലെ ഫാം ഹൌസിലേക്ക് .ഇരച്ചെത്തുകയാണ് ആരാധകക്കൂട്ടം. ജനങ്ങളുടെ ഈ നിസീമമായ സ്നേഹത്തിന്റെ വീഡിയോ ഷമി തന്നെയാണ് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്
ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം നവംബർ അവസാനവാരം യുപിയിലെ അമോഹ ജില്ലയിലെ അലിനഗർ ഗ്രാമത്തിലുള്ള തന്റെ ഫാംഹൗസിലേക്ക് മുഹമ്മദ് ഷമി മടങ്ങിയിരുന്നു, എന്നാൽ അദ്ദേഹത്തെ ഒരുനോക്ക് കാണുവാനും ഒരു സെൽഫി എടുക്കുവാനും സമീപ പ്രദേശങ്ങളിൽ നിന്നും ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള ആളുകൾ തിക്കും തിരക്കും കൂട്ടുകയാണ്
സോഷ്യൽ മീഡിയയിൽ മുഹമ്മദ് ഷമി പോസ്റ്റ് ചെയ്ത വീഡിയോയിൽ നൂറുകണക്കിന് ആരാധകർ ഫാം ഹൗസിലേക്ക് എത്തുന്നത് കാണാം , യുപി പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വകാര്യ സുരക്ഷാ ഗാർഡുകൾ അവരെ ഓരോരുത്തരെയായി ഗേറ്റിനുള്ളിലേക്ക് കടത്തിവിടുന്നതും ഷമി അവരോടൊപ്പം ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതും കാണാൻ സാധിക്കും
ഫൈനൽ മത്സരത്തിൽ കാലിടറി വീണെങ്കിലും ഈ കഴിഞ്ഞ ലോകകപ്പിൽ ഗംഭീര പ്രകടനമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം കാഴ്ചവച്ചത്. നായകൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ ടീമിന്റെ കുന്തമുന ഉത്തർ പ്രദേശിലെ അൽമോറയിൽ നിന്നുള്ള മുഹമ്മദ് ഷമി എന്ന അതിവേഗ ബൗളർ ആയിരിന്നു. ജസ്പ്രീത് ബുമ്രയും, കുൽദീപ് യാദവും ഒക്കെ സ്ഥാനമലങ്കരിച്ച ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ പക്ഷെ മികച്ച് നിന്നത് ഫസ്റ്റ് ചേഞ്ച് ആയി വന്നു കൊണ്ടിരുന്ന മുഹമ്മദ് ഷമി ആയിരിന്നു. പകരം വെക്കാനില്ലാത്ത സീം പൊസിഷനും അണുവിട തെറ്റാതെ കൃത്യതയുള്ള ലൈനും ലെങ്തും മുഹമ്മദ് ഷമിയുടെ മുൻപിൽ പേരുകേട്ട ബാറ്റ്‌സ്മാന്മാർ കാലിടറി വീഴാൻ കാരണമായി
ഹിന്ദു ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും തുറന്ന ഹൃദയത്തോടെ ആശംസകൾ അർപ്പിക്കുന്ന ഷമി, റാഡിക്കൽ ഇസ്ലാമിസ്റുകളുടെയും ഇടതുപക്ഷത്തിന്റെയും കണ്ണിലെ കരടാണ്. സോഷ്യൽ മീഡിയയിൽ പാകിസ്ഥാനിൽ നിന്നുള്ള ഹാൻഡിലുകൾ ഇന്ത്യക്കാർ എന്ന വ്യാജേനെ ഷമിക്കെതിരെ പലപ്പോഴും വർഗീയ പ്രചാരണങ്ങൾ അഴിച്ചു വിടാറുണ്ട്. എന്നാൽ ഇസ്ലാമോ ലെഫ്റ്റ് എത്ര തന്നെ ശ്രമിച്ചിട്ടും മുഹമ്മദ് ഷമിക്ക് ജനഹൃദയങ്ങളിൽ അത്യുന്നതമായ സ്ഥാനമാണെന്നു അടിവരയിടുന്നതാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ ഇരച്ചെത്തുന്ന ഈ ജനസഞ്ചയം
Discussion about this post