ഡല്‍ഹി: ഇന്ത്യന്‍ ജയിലില്‍ നിന്നും തങ്ങളുടെ 189 പേരെ കാണാതായതായി പാകിസ്ഥാന്. നേരത്തേയുള്ള കരാര്‍ പ്രകാരം വെള്ളിയാഴ്ച ഇന്ത്യയുടേയും പാകിസ്ഥാന്റെയും നയതന്ത്ര പ്രതിനിധികള്‍ ഇരുരാജ്യങ്ങളും തങ്ങളുടെ ജയിലുകളില്‍ കിടക്കുന്നവരുടെ പട്ടിക കൈമാറിയിരുന്നു.
ഇതിന് പിന്നാലെയാണ് പാകിസ്ഥാന് ആരോപണവുമായി എത്തിയത്. ഇന്ത്യ നല്കിയ പട്ടികയില്‍ തങ്ങളുടെ 17 മത്സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെ ജയിലിലുള്ള 271 പേരാണ് ഉണ്ടായിരുന്നത്. പാകിസ്ഥാന് ഇന്ത്യന്‍ ജയിലുകളില്‍ തടവുകാരായ തങ്ങളുടെ 460 പേരുടെ പട്ടികയും നല്കി. ഈ പട്ടികയ്ക്ക് പുറമേ മത്സ്യബന്ധന തൊഴിലാളികളായ മറ്റ് 113 പേരുടെ പട്ടിക കൂടി പാകിസ്ഥാന് നല്കി.
ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ നിന്നും വര്‍ഷത്തില്‍ ജനുവരി1, ജൂലൈ 1 എന്നിങ്ങനെ രണ്ടു പ്രാവശ്യമായി തടവുകാരെ കൈമാറാന്‍ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത് 2008 മെയ് 31 നായിരുന്നു. വിദേശ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച നടക്കാനിരിക്കുന്ന ജനുവരി 25 ന് മുമ്പായി ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പാക് ശ്രമം.
Discussion about this post