ഡല്‍ഹി: ജെല്ലിക്കെട്ട് നിരോധനം നീക്കം ചെയ്യരുതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് സര്‍ക്കാരിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ കഴിഞ്ഞ ആഴ്ച സംസ്കാരത്തിന്റെ ഭാഗമായിട്ടുള്ള ആചാരങ്ങള്‍ തുടരാന്‍ അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.
മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടന്ന് പരിമിതമായ സമയത്തേക്ക് തമിഴ്നാടിന് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയോട് അഭിപ്രായം ചോദിച്ചിരുന്നു.
ഇത്തരത്തിലുള്ള കായിക വിനോദം അനുവദിക്കുന്നത് സുപ്രീംകോടതി മെയ്യ് 2014ല്‍ പുറപ്പടുവിച്ച ‘രാജ്യത്തെവിടെയായാലും പ്രത്യേകിച്ച് തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ജെല്ലിക്കെട്ട് ,കാള വണ്ടി മത്സരം ഉള്‍പ്പെടെയുള്ളവയില്‍ കാളകളെ പ്രകടനം നടത്തുന്ന ജീവികളാക്കാന്‍ അനുവദിക്കരുത്’ എന്ന വിധിയുടെ ലംഘനമാകുമെന്നാണ് അദേഹം മറുപടി നല്‍കിയത്.
പരിസ്ഥിതി മന്ത്രാലയം ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്നത് മൃഗസംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്ന് കാണിച്ചുകൊണ്ട് മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ടെന്ന് ഗുജറാത്ത് ഗോസേവാ അയോഗ് ചെയര്‍മാനും മുന്‍ ഗുജറാത്ത് എം.പിയുമായ വല്ലഭായി കതിരിയ പറഞ്ഞു. തമിഴ്നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് ജെല്ലിക്കെട്ട് നടത്തുന്നത്.
Discussion about this post