ന്യൂഡൽഹി: പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാർലമെന്റിന്റെ സുരക്ഷ സ്പീക്കറുടെ അധികാരപരിധിയിലാണെന്ന് ചൂണ്ടിക്കാണിച്ച അമിത് ഷാ,സ്പീക്കർ ആവശ്യപ്പെട്ടതനുസരിച്ച് ഉന്നതതല അന്വേഷണസംഘം രൂപീകരിച്ചതായി വ്യക്തമാക്കി.
പാർലമെന്റിലെ സുരക്ഷാവീഴ്ച ഗൗരവതരമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പാർലമെന്റിന്റെ സുരക്ഷ വർധിപ്പിക്കുമെന്നും വിഷയത്തിൽ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. അന്വേഷണ ഉദ്യോഗസ്ഥർ ഉടൻ തന്നെ അന്വേഷണ റിപ്പോർട്ട് സ്പീക്കർക്ക് മുൻപാകെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആജ് തക് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
Discussion about this post