അറബി കടലിൽ 18 ജീവനക്കാരുമായി പോവുകയായിരുന്ന മാൾട്ടയുടെ എംവി റൂയൻ കപ്പൽ തട്ടിയെടുക്കാൻ ഉള്ള ശ്രമത്തെ ധ്രുതഗതിയിൽ പ്രതിരോധിച്ച് ഇന്ത്യൻ നാവികസേന
സ്ഥിതിഗതികളോട് ഉടനടി പ്രതികരിച്ച ഇന്ത്യൻ നാവികസേന, മാൾട്ടയുടെ പതാകയും വഹിച്ച് കൊണ്ട് പോവുകയായിരുന്ന എംവി റൂയനെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി പ്രദേശത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന നേവൽ മാരിടൈം പട്രോൾ വിമാനവും ഗൾഫ് ഏഡനിൽ കടൽ കൊള്ളക്കാർക്കെതിരെ പട്രോളിംഗിലുള്ള യുദ്ധക്കപ്പലും കപ്പലിന്റെ ഭാഗത്തേക്ക് അയച്ചു.
കടൽക്കൊള്ള വിരുദ്ധ പട്രോളിംഗിനായി ഗൾഫ് ഓഫ് ഏദനിൽ വിന്യസിച്ചിരിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലും എം വി റൂയന്റെ സന്ദേശങ്ങൾ വേർതിരിച്ചെടുത്തിരുന്നു
ഹൈജാക്കിംഗ് ശ്രമം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് , ഇന്ത്യൻ നാവികസേന വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവസ്ഥലത്തേക്ക് സഹായമയച്ചത്.ഹൈജാക്ക് ചെയ്യപ്പെട്ട കപ്പലിന് മുകളിലൂടെ തങ്ങളുടെ വിമാനം പറന്നുയർന്നുവെന്നും ഇപ്പോൾ സൊമാലിയൻ തീരത്തേക്ക് പോകുന്ന കപ്പലിന്റെ ചലനം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും നാവികസേന അറിയിച്ചു.
പ്രദേശത്തെ മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ച് മൊത്തത്തിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.സ്പാനിഷ് നാവികസേനയുടെ കപ്പൽ മാൾട്ടയുടെ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലിലേക്ക് പൂർണ്ണ വേഗതയിൽ സഞ്ചരിക്കുകയായിരുന്നെന്ന് യൂറോപ്യൻ യൂണിയന്റെ സൊമാലിയൻ കൌണ്ടർ പൈറസി ഫോഴ്സ് വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്.
സൊമാലിയയിൽ നിന്ന് സൊകോട്ര ദ്വീപിൽ നിന്ന് ഏകദേശം 500 നോട്ടിക്കൽ മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന “കടൽക്കൊള്ളക്കാർ ഹൈജാക്ക് ചെയ്തതായി ആരോപിക്കപ്പെടുന്ന കപ്പലിനെ” കുറിച്ച് വ്യാഴാഴ്ച മുന്നറിയിപ്പ് ലഭിച്ചതായി സ്പെയിനിലെ EUNAVFOR ന്റെ സംയുക്ത പ്രവർത്തന കേന്ദ്രവും അറിയിച്ചിട്ടുണ്ട്
“ഇന്ത്യൻ നാവികസേന ഈ മേഖലയിലെ ആദ്യ പ്രതികരണക്കാരനാകാനും അന്താരാഷ്ട്ര പങ്കാളികൾക്കും സൗഹൃദ വിദേശ രാജ്യങ്ങൾക്കുമൊപ്പം മർച്ചന്റ് ഷിപ്പിംഗിന്റെ സുരക്ഷ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമാണ്,” ഇന്ത്യൻ നേവി ഉദ്യോഗസ്ഥർ വ്യക്തമാക്കി
Discussion about this post