സുക്മ: ഛത്തീസ്ഗഢിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. സംസ്ഥാനത്തെ ഇടതുപക്ഷ തീവ്രവാദ ബധിത പ്രദേശമായ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് സിആർപിഎഫ് ഉദ്യോഗസ്ഥനായ സുധാകർ റെഡ്ഡി വീരമൃത്യു വരിച്ചത്. ഒരു കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്. നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജഗർഗുണ്ട മേഖലയിൽ രാവിലെയാണ് സംഭവം. സിആർപിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്‌സൽ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലേക്ക് പോയിരുന്നു. പ്രദേശത്ത് പരിശോധന നടക്കുന്നതിനിടെയാണ് സിആർപിഎഫ് ടീമും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്ത് സിആർപിഎഫിന്റെ കോബ്ര യൂണിറ്റും ലോക്കൽ പോലീസും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്.








