പനാജി: ഗോവയിൽ ഒരു സ്‌കൂളിൽ നടത്തിയ മെഡിക്കൽ ക്യാംപിൽ 15 വയസുകാരിയെ എട്ടുമാസം ഗർഭിണിയായതായി കണ്ടെത്തി പോലീസ്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തു. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
രണ്ടുപേരുടെയും മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നവരാണ്.ആൺകുട്ടിപിതാവിനൊപ്പവും പെൺകുട്ടി അമ്മയ്ക്കൊപ്പവുമാണ് താമസിച്ചിരുന്നത്.
അടുത്തടുത്താണു രണ്ടു പേരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. വീടിന്റെ പരിസരത്ത് വോളിബോൾ കളിക്കുന്നിടത്തു വച്ചാണ് ഇരുവരും അടുത്തത്. ഇതിന് ശേഷം ജനറേറ്റർ മുറിയിൽ പോയി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
സംഭവം നടക്കുമ്പോൾ ആൺകുട്ടിയും പ്രായപൂർത്തിയാകാത്ത ആളായിരുന്നു എന്നതിനാൽ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുൻപിലാണു 18 കാരനായ ആൺകുട്ടിയെ ഹാജരാക്കിയത്.












