ന്യൂഡൽഹി: ഉത്തർപ്രദേശിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്തത് എഐ സംവിധാനം. വാരണാസിയിൽ നടന്ന കാഷി തമിഴ് സംഗമം എന്ന പരിപാടിയിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം വിവർത്തനം ചെയ്തത്.
കൂടുതൽ ആളുകളിലേക്ക് തന്റെ വാക്കുകൾ എത്തിച്ചേരാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഇത് എന്റെ ആദ്യ അനുഭവമായിരുന്നു. പതിവുപോലെ, ഞാൻ ഹിന്ദിയിൽ സംസാരിക്കും, എഐ അത് തമിഴിലേക്ക് വിവർത്തനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതൊരു പുതിയ തുടക്കമാണ്, ഇത് എനിക്ക് നിങ്ങളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എഐ അധിഷ്ടിത വിവർത്തന സംവിധാനമായ ‘ ഭാഷിണി’ ഉപയോഗിച്ചാണ് പ്രസംഗം വിവർത്തനം ചെയ്തത്. തമിഴ്നാടും വാരണാസിയും തമ്മിലുള്ള ബന്ധത്തെ ‘അതുല്യം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത് ‘തമിഴ്‌നാട്ടിൽ നിന്ന് കാശിയിലേക്ക് വരുക എന്നതിനർത്ഥം മഹാദേവന്റെ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് വരിക എന്നാണെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post