പഞ്ചാബിലെ പത്താന്‍കോട്ടില്‍ പരിശോധനയ്ക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു സൈനികന്‍ മരിച്ചു. മലയാളിയായ എന്‍.എസ്.ജി ലഫ്. കേണല്‍ നിരഞ്ജന്‍ ഇ. കുമാര്‍ ആണ് മരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് നിര്‍വീര്യമാക്കുനുള്ള ശ്രമത്തിനിടെയാണ് അപകടം.
പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് ആണ് ഇന്നലെ പത്താന്‍ കോട്ടില്‍ നടന്ന ആക്രമണത്തിന് പിന്നിലെന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം . കൂടുതല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടരുകയാണ്.
അതേസമയം, ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു. എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യോമസേന കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്. ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വ്യോമത്താവളത്തില്‍ നിന്ന് ഏഴ് സൈനികരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി.
Discussion about this post