ന്യൂദൽഹി: കൊളോണിയൽ കാലത്തെ ക്രിമിനൽ നിയമങ്ങൾക്കു പകരം വയ്ക്കുന്ന മൂന്ന് ബില്ലുകൾ ലോക്‌സഭ ബുധനാഴ്ച ശബ്ദവോട്ടോടെ പാസാക്കി.
പുനർരൂപകൽപ്പന ചെയ്ത മൂന് ബില്ലുകൾ ഭാരതീയ ന്യായ സംഹിത , ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ചയാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ഈ ബില്ലുകൾ യഥാക്രമം ഇന്ത്യൻ പീനൽ കോഡ്-1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ ആക്ട്-1898, 1872ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയെയാണ് പകരം വെക്കുന്നത്.
ബുധനാഴ്ച ലോക്‌സഭയിൽ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി, സമഗ്രമായ കൂടിയാലോചനകൾക്ക് ശേഷമാണ് നിർദിഷ്ട നിയമങ്ങൾ രൂപീകരിച്ചതെന്നും അംഗീകാരത്തിനായി സഭയുടെ മുമ്പാകെ കൊണ്ടുവരുന്നതിന് മുമ്പ് കരട് നിയമനിർമ്മാണങ്ങളുടെ ഓരോ കോമയിലൂടെയും ഫുൾ സ്റ്റോപ്പിലൂടെയും താൻ കടന്നുപോയിട്ടുണ്ടെന്നും ഷാ വ്യക്തമാക്കി.
നിലവിലുള്ള ക്രിമിനൽ നിയമങ്ങൾ ശിക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള കൊളോണിയൽ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അവ ന്യായത്തിനോ നീതിക്കോ വേണ്ടിയുള്ളതല്ല,
മുമ്പുണ്ടായിരുന്ന നിയമങ്ങളുടെ ശ്രദ്ധ ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു, ആശയം ശിക്ഷിക്കുക എന്നതായിരുന്നു അല്ലാതെ നീതി നൽകാനുള്ളതരുന്നില്ല . അവ മാറ്റിസ്ഥാപിക്കുന്നതിലൂടെ, ഈ മൂന്ന് പുതിയ നിയമങ്ങൾ ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആത്മാവ് കൊണ്ടുവരും, ”കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
മൂന്ന് പുതിയ ബില്ലുകൾ ഇന്ത്യൻ ചിന്താഗതിയെ അടിസ്ഥാനമാക്കിയുള്ള നീതിന്യായ വ്യവസ്ഥ സ്ഥാപിക്കും മൂന്ന് നിർദ്ദിഷ്ട ക്രിമിനൽ നിയമങ്ങൾ കൊളോണിയൽ ചിന്തകളിൽ നിന്നും അതിന്റെ ചിഹ്നങ്ങളിൽ നിന്നും ഭാരതീയരെ മോചിപ്പിക്കും,” ലോക്‌സഭ ശബ്ദവോട്ടോടെ ബില്ലുകൾ പാസാക്കുന്നതിന് മുമ്പ് ഷാ പറഞ്ഞു.








