പാലക്കാട്: പട്ടാമ്പിയിൽ 12 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തെക്കുമുറി സ്വദേശി അൻവർ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് ആറുമണിയോടെ മുറിയിലെ ബാത്ത്‌റൂമിലെ ജനലിൽ കെട്ടിതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി എംഇഎസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആണ്.
വീട്ടുകാർ വഴക്ക് പറഞ്ഞതിലുള്ള വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വികൃതി കാട്ടുന്നതുമായി ബന്ധപ്പെട്ട് ചില കുട്ടികൾ മുഹമ്മദ് ഐയ്‌നിന്റെ വീട്ടിൽ പരാതി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വീട്ടുകാർ വഴക്ക് പറഞ്ഞത് കുട്ടിയെ മാനസിക വിഷമത്തിലാക്കിയെന്നാണ് വിവരം.












