ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിയിരുന്ന ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തേക്ക് കൂടുതൽ സേനയെത്തി. നിലവിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്. ഒരു മാസത്തിനിടെ മേഖലയിൽ സൈന്യത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
കഴിഞ്ഞ മാസം, രജൗരിയിലെ കലകോട്ടിൽ സൈന്യവും പ്രത്യേക സേനയും ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെയുള്ള സൈനികർ വീരമൃത്യുവരിച്ചിരുന്നു.









