ചെന്നൈ: തമിഴ്നാട്ടില്‍ പ്രളയ ദുരിതം രൂക്ഷമായി തുടരുകയാണ്. . തിരുനെല്‍വേലി ജില്ലയില്‍നിന്ന് ഗര്‍ഭിണികളെ മാറ്റി പാര്‍പ്പിച്ചു.മുന്‍കരുതലിന്റെ ഭാഗമായാണ് മാറ്റിപ്പാര്‍പ്പിച്ചത്. സൈന്യത്തിന്റെയും അധികാരികളുടെയും സംയുക്ത പരിശ്രമത്തില്‍ 12,653 പേരെ ഈ പ്രദേശത്തു നിന്നും രക്ഷപ്പെടുത്തി. ഇവരെ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അറിയിച്ചു.
രക്ഷാദൗത്യത്തിന് നേതൃത്വം നല്കുന്ന നാവികസേന, ഹെലികോപ്ടര്‍ വഴി 3.2 ടണ്‍ ദുരിതാശ്വാസ സാമഗ്രഹികള്‍ ശ്രീവൈകുണ്ഠം അടക്കമുള്ള പ്രളയബാധിതപ്രദേശങ്ങളില്‍ വ്യാഴാഴ്ച വിതരണം ചെയ്തു.വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ വ്യാപകമായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും ദുരിതബാധിതരെ കാണാനും കേന്ദ്രസംഘം വ്യാഴാഴ്ച തെക്കന്‍ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട മുഖ്യമന്ത്രി , ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നും, പൊതുഗതാഗതം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post