ന്യൂഡല്‍ഹി: ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതകയുണ്ട്. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രിക്കായി തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇന്ന് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലും ദൈര്‍ഘ്യമേറിയ രാത്രിയും ആയിരിക്കും.വിന്റര്‍ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ദൈര്‍ഘ്യം കുറഞ്ഞ പകലിനും ദൈര്‍ഘ്യമേറിയ രാത്രിക്കും കാരണമാകുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 21 അല്ലെങ്കില്‍ ഡിസംബര്‍ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.
ഇത് എങ്ങനെ സംഭവിക്കുന്നു?
വര്‍ഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ശൈത്യകാല അറുതി.ഭൂമി അതിന്റെ അച്ചുതണ്ടില്‍ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാല്‍ ഭൂമിയുടെ ഉത്തരധ്രുവം പകല്‍ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കില്‍ സൂര്യനില്‍നിന്ന് അകലെയോ ആയിരിക്കും. എല്ലാവര്‍ഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാര്‍ദ്ധഗോളത്തിന്റെ ചരിവ് സൂര്യനില്‍ നിന്ന് ഏറ്റവും അകന്നു നില്‍ക്കുന്നതുകൊണ്ടാണ് ഈ ദിവസത്തില്‍ പകലിന്റെ ദൈര്‍ഘ്യം കുറവും രാത്രിയുടെ ദൈര്‍ഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.
Discussion about this post