അയോദ്ധ്യ: ഭാരതം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ആ പുണ്യ മുഹൂർത്തം, അയോദ്ധ്യയിൽ രാം ലല്ലയുടെ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ യിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. അതിനിടെ ജനുവരി 22 ലെ ചടങ്ങിലേക്കുള്ള ശ്രീരാമ ചന്ദ്ര പ്രഭുവിന്റെ വിഗ്രഹം പൂർത്തിയായി
മൂന്നടി ഉയരമുള്ള മാർബിൾ വിഗ്രഹം പ്രതിഷ്ഠക്ക് മുമ്പ് പൂർണ്ണമായും സ്വർണ്ണം പൂശിയെടുക്കും. അത് ഈ മാസം അവാനത്തോട് കൂടി പൂർത്തിയാകും
ജനുവരി 22 ഉച്ചയ്ക്ക് 12:29:08 മുതൽ 12:30:32 വരെയുള്ള 1 മിനിറ്റ് 24 സെക്കൻഡ് ആണ് “മൂല മുഹൂർത്തം” ആയി പരിഗണിക്കുന്നത് വാരണാസിയിലെ പുരോഹിത ശ്രേഷ്ഠരാണ് മുഹൂർത്തത്തിൽ തീരുമാനം എടുത്തത്
“മൂല മുഹൂർത്തം ഉച്ചയ്ക്ക് 12:29:08 മുതൽ ആരംഭിക്കും, അത് 12:30:32 വരെ നീണ്ടുനിൽക്കും. അതായത് ആകെ സമയം 1 മിനിറ്റ് 24 സെക്കൻഡ് മാത്രമായിരിക്കും,” പണ്ഡിറ്റ് ഗണേശ്വർ ശാസ്ത്രി ദ്രാവിഡും പണ്ഡിറ്റ് വിശ്വേശ്വർ ശാസ്ത്രിയും വ്യക്തമാക്കി
എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,000 സന്യാസിമാരെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും.
ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്തിമ ചടങ്ങുകൾ നിർവഹിക്കുന്നത് . അതിനുമുമ്പ്, മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളവും അയോധ്യ റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യുവാനും ക്ഷേത്രനഗരത്തിനായി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും അദ്ദേഹം ഡിസംബർ 30 ന് അയോധ്യ സന്ദർശിക്കും.
Discussion about this post