പാലക്കാട്: ലൈംഗിക പീഡനത്തിനിരയായ മൂന്ന് വയസുകാരി അപകടനില തരണം ചെയ്തു. കുഞ്ഞിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. വില്ലൂന്നി സ്വദേശിയായ 77കാരനാണ് പിടിയിലായത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ മാതാപിതാക്കളാണ് പ്രതിയെ തടഞ്ഞുവച്ച് പോലീസിൽ അറിയിച്ചത്. പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചേർത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മാതാപിതാക്കൾക്കൊപ്പം റോഡരികിൽ കിടന്നിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
Discussion about this post