തൃശൂർ : ക്രിസ്തുമസിന് പിണറായി സർക്കാരിനെക്കൊണ്ട് യാതൊരു പ്രയോജനവും ആർക്കും ഉണ്ടായില്ലെന്ന് മറിയക്കുട്ടി. പ്രധാനമന്ത്രി തരുന്ന അരി കൊണ്ടാണ് കഴിഞ്ഞുകൂടുന്നതെന്നും മറിയക്കുട്ടി വ്യക്തമാക്കി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
“ബിജെപി സർക്കാർ തന്നെ കേന്ദ്രത്തിൽ ഇനിയും അധികാരത്തിൽ വരണം എന്നാണ് ആഗ്രഹം. ക്രിസ്തുമസ് ആയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് ആയിരം കോടിയിലേറെ രൂപ നൽകി. എന്നാൽ പിണറായി വിജയൻ സർക്കാരിനെക്കൊണ്ട് ജനങ്ങൾക്ക് യാതൊരു ഉപകാരവും ക്രിസ്തുമസിന് ഉണ്ടായില്ല. അഞ്ചു പൈസയുടെ ഉപകാരം പോലും അവർ ജനങ്ങൾക്ക് ചെയ്യുന്നില്ല” എന്നും മറിയക്കുട്ടി വ്യക്തമാക്കി.
പിണറായി വിജയന്റെ പൊലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ തല തല്ലിപ്പൊളിക്കുക ആണെന്നും മറിയക്കുട്ടി അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കുന്നവരെ തല്ലുന്ന പോലീസുകാർക്ക് ജനങ്ങൾ മാർക്ക് ഇട്ടിട്ടുണ്ട്. പിണറായി സർക്കാരിനെക്കൊണ്ട് 5 പൈസയുടെ ഉപകാരമില്ല. അരിയും സാധനങ്ങളും കിട്ടാനില്ല. പഠിച്ച കുട്ടികൾ പോലും ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥയാണുള്ളത് ” എന്നും മറിയക്കുട്ടി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്നത്തിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പങ്കെടുത്തു. മധുരം നൽകി കൊണ്ടാണ് കുമ്മനം രാജശേഖരൻ മറിയക്കുട്ടിയെ സ്വീകരിച്ചത്.
Discussion about this post