ചെന്നൈ : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിൽ സ്ഫോടനം. ഒരാൾ മരണപ്പെട്ടു. ചെന്നൈ തൊണ്ടിയാർപേട്ടിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐഒസിഎൽ) പ്ലാന്റിലാണ് സ്ഫോടനം ഉണ്ടായത്. ലൂബ് പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് ഒരു തൊഴിലാളി മരണപ്പെട്ടത്. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഐഒസിഎൽ പ്ലാന്റിന് ഉള്ളിലെ സ്ലഡ്ജ് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പോലീസും അഗ്നിശമനസേനയും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.








