തിരുവനന്തപുരം : മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ഇന്ന് മന്ത്രിയായി സ്ഥാനമേൽക്കുന്ന കേരള കോൺഗ്രസ് ബി എംഎൽഎ കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്ന് തീരുമാനം. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് കൂടാതെ സിനിമ വകുപ്പ് കൂടി നൽകണമെന്ന് നേരത്തെ കേരള കോൺഗ്രസ് ബി ആവശ്യമുന്നയിച്ചിരുന്നു.
ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നൽകാൻ ആവില്ലെന്ന് സിപിഎം വ്യക്തമാക്കി.
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഈ വിഷയത്തിൽ തീരുമാനമെടുത്തത്. മുമ്പ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മാത്രം കൈകാര്യം ചെയ്താൽ മതിയെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.
പുതിയ മന്ത്രിമാരായി സ്ഥാനമേൽക്കുന്ന ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. തുറമുഖ- പുരാവസ്തു വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ഏറ്റെടുക്കും. വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു.
Discussion about this post