ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയിൽ ശബരിമല അയ്യപ്പഭക്തർ അപകടത്തിൽപ്പെട്ടു. പുതുക്കോട്ടയിൽ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.സംഭവത്തിൽ 5 പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിരുവള്ളൂർ സ്വദേശികളാണ് മരിച്ചവരെന്നാണ് നിഗമനം. മൂന്നു വാഹനങ്ങളിലായി ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
പുതുക്കോട്ടയിൽ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി. ഈ പണ്ട് വാഹനങ്ങളിലും അയ്യപ്പ ഭക്തരാണ് ഉണ്ടായിരുന്നത്. ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരും വാഹനത്തിലുണ്ടായിരുന്നവരുമാണ് അപകടത്തിൽപ്പെട്ടത്.
Discussion about this post