Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

by Brave India Desk
Oct 9, 2026, 12:54 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

Stories you may like

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

വിഖ്യാതമായ സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് വന്നതോടെ രാഷ്ട്രീയമായ വൻ പ്രതിസന്ധിയിൽ അകപ്പെട്ട് സർക്കാരും സിപിഎമ്മും. അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെ സംസ്ഥാനസർക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. വിഷയത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിലും സ്വമേധയാ എഫ്.ഐ.ആർ ഇടുന്നതിലും തുടക്കം മുതൽ സർക്കാർ കാണിച്ച വീഴ്ചയാണ് ഇപ്പോൾ കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്.

കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) പൂർണ്ണ വിശ്വാസമർപ്പിച്ച് കേസെടുക്കേണ്ടെന്ന നിലപാടിലായിരുന്നു മുൻപ് സംസ്ഥാന സർക്കാർ. ഇ.ഡി നിർദ്ദേശപ്രകാരം മാത്രം കേസെടുത്താൽ ബിജെപിയുമായി ഒത്തുകളിക്കുന്നു എന്ന ആക്ഷേപമുയരുമെന്ന് ഭയന്നാണ് ഭരണകൂടം ഇതിൽ നിന്നും പിന്നാക്കം പോയത്. എന്നാൽ ഇപ്പോൾ മൂന്നാം കക്ഷിയുടെ ഹർജി പരിഗണിച്ച് എഫ്.ഐ.ആർ ഇടാൻ കോടതി നേരിട്ട് നിർദ്ദേശിച്ചതോടെ, ഇ.ഡി ശുപാർശയുടെ പേരിൽ നടപടിയെടുത്തു എന്ന ‘ധാർമ്മിക പ്രശ്‌നം’ ഭരണപക്ഷത്തിന് ഒഴിവായി കിട്ടിയിട്ടുണ്ട്. എങ്കിലും, കൃത്യസമയത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലേക്ക് കടക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനേറ്റ തിരിച്ചടി കൂടിയാണ് ഈ വിധി.

ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസെടുത്താൽ, കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ദേശീയതലത്തിലെ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങളെ സ്വയം സാധൂകരിക്കുന്നതിന് തുല്യമാകുമായിരുന്നു. ഇതായിരുന്നു സിഎംആർഎൽ കൈക്കൂലി ആരോപണത്തിൽ കേസെടുക്കുന്നതിൽ നിന്ന് സർക്കാരിനെ മുൻപ് പിന്നോട്ടടിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ ബിജെപി-കോൺഗ്രസ് ഒത്തുകളിയെന്ന പ്രചാരണത്തിലേക്ക് വിഷയം തിരിച്ചവിടാനാണ് സിപിഎമ്മും പ്രതിപക്ഷവും മുൻപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ കോടതി ഉത്തരവോടെ ഈ നീക്കങ്ങളെല്ലാം അപ്രസക്തമാവുകയും, വിഷയം സർക്കാരിനും സിപിഎമ്മിനും വലിയ രാഷ്ട്രീയ തലവേദനയായി മാറുകയും ചെയ്തിരിക്കുകയാണ്.

വീണയുടെ പക്കൽ നിന്ന് റെയ്ഡിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന രേഖകളാണ്‌ മുഖ്യതെളിവായി ഇ.ഡി മുന്നോട്ടുവെക്കുന്നത്. കേവലം ഡയറിയെമാത്രം ആധാരമാക്കി കേസെടുത്താൽ കോടതിയിൽ അത് നിലനിൽക്കുമോ എന്ന സംശയവും ഭരണപക്ഷത്തുണ്ടായി. അങ്ങനെയാണ് എസ്ഐടി രൂപവത്കരിച്ച് പ്രാഥമിക അന്വേഷണത്തിലേക്ക് സർക്കാർ കടന്നത്. പിണറായി മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഇ.ഡി വാദത്തിൽ ഊന്നാതെ ഡയറിയിൽ പറയുന്ന വിദേശത്തേക്ക് പണം കടത്തിയെന്ന ഹവാല ആരോപണത്തിലൂന്നിയാണ് എസ്ഐടിയും നീങ്ങിയത്. അതിന്റെ ഭാഗമായി മുൻ മന്ത്രി കൂടിയായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും ചെയ്തിരുന്നു.

Tags: vd satheeshanpinarai vijayan
Share
Tweet
Send
Share

Latest stories from this section

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

Latest News

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

വൻ ഭീകര ഗൂഢാലോചന തകർത്ത് ഇന്ത്യൻ സൈന്യം; 8 കിലോമീറ്ററിനിടെ നിർവീര്യമാക്കിയത് 27 അതിമാരക ഐഇഡികൾ

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ഭാരതീയന്റെ കരങ്ങളിൽ’; ക്യാപ്റ്റൻ സ്മിത് മച്ഛാർ രാജ്യത്തിന്റെ അഭിമാനം!

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

ഇരുട്ട് വീണ മൈതാനം, അവസാന ഓവറിലെ സമ്മർദം; ഇന്ത്യയെ ചരിത്രവിജയത്തിലെത്തിച്ച ആ ബൗണ്ടറിയും റിഷികേശ് കനിത്കർ എന്ന താരവും

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

നോയ്ഡ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേര് നൽകും ; പ്രഖ്യാപനവുമായി ഉത്തർപ്രദേശ് സർക്കാർ

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

ജന്തർ മന്ദറിൽ സിജെപി പ്രതിഷേധത്തിന് അനുമതിയില്ല ; അപേക്ഷ തള്ളി ഡൽഹി പോലീസ് ; 10 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്ന് വിശദീകരണം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

നന്ദിഗ്രാമിൽ വമ്പൻ മുന്നേറ്റവുമായി ബിജെപി ; ഒന്നിച്ചു നിന്നിട്ടും തകർന്നടിഞ്ഞ് ഇൻഡി സഖ്യം

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

ദോഡയിൽ ഏറ്റുമുട്ടൽ ; നാല് സൈനികർക്ക് വീരമൃത്യു; മുന്നേറ്റം തുടർന്ന് സേന

രാജ്യതലസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാൻ വൻ സുരക്ഷാ സന്നാഹം; സമരം ചെയ്യാൻ എത്തുന്നവരെ തടഞ്ഞ് ഡൽഹി പോലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies