Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവി ആഘോഷിക്കാൻ എത്തിയവരെ ഇരുട്ടിലാക്കി അധികൃതർ; കൂക്കി വിളിച്ചും മൊബൈൽ ഫ്‌ളാഷ് തെളിയിച്ചും പ്രതിഷേധം

by Brave India Desk
Jan 1, 2024, 12:53 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പുതുവർഷപ്പിറവി ആഘോഷിക്കാനെത്തിയവരെ ഇരുട്ടിലാക്കി അധികൃതർ. ദിവസങ്ങളായി ബീച്ചിലും പരിസരത്തും ഉണ്ടായിരുന്ന ദീപാലങ്കാരങ്ങൾ അപകടമൊഴിവാക്കാനെന്ന പേരിൽ രാത്രിയോടെ അണച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.

ബീച്ചിലും പരിസരത്തും പ്രത്യേക രീതിയിൽ ഒരുക്കിയിരുന്ന ദീപാലങ്കാരങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലും മറ്റും കണ്ടും കേട്ടും എത്തിയവരെയാണ് അധികൃതർ മണിക്കൂറുകളോളം നിരാശയിലാക്കിയത്. തിരക്ക് കൂടുമ്പോൾ കുട്ടികൾ ദീപാലങ്കാരങ്ങൾക്ക് സമീപം ഫോട്ടോയെടുക്കാനും മറ്റും എത്തുമെന്നും വൈദ്യുതാഘാതമേൽക്കാൻ സാദ്ധ്യതയുണ്ടെന്നും പറഞ്ഞാണ് രാത്രിയോടെ ലൈറ്റുകൾ ഓഫ് ചെയ്തത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

ഞായറാഴ്ചയും പുതുവർഷവും കണക്കിലെടുത്ത് പതിവിലും കൂടുതൽ ജനക്കൂട്ടമായിരുന്നു ബീച്ചിലും പരിസരത്തും ഉണ്ടായിരുന്നത്. കുടുംബത്തോടൊപ്പം എത്തിയവർക്ക് പുറമേ അയൽ ജില്ലകളിൽ നിന്നും കോഴിക്കോടിന്റെ വൈബ് ആസ്വദിക്കാൻ ആളുകൾ സംഘമായി എത്തിയിരുന്നു. കൂടുതലും യുവാക്കളായിരുന്നു. എന്നാൽ വെളിച്ചം അണച്ച് ബീച്ചും പരിസരവും ഇരുട്ടിലായതോടെ ഇവർ നിരാശയിലായി. പ്രതീക്ഷയോടെ എത്തിയവർ പ്രതിഷേധത്തിന്റെ സ്വരമുയർത്തി. മൊബൈലിൽ ഫ്‌ളാഷ് ലൈറ്റ് കൂട്ടത്തോടെ തെളിയിച്ചും കൂക്കി വിളിച്ചും ഇവർ പ്രതിഷേധം പ്രകടിപ്പിച്ചു.

ലൈറ്റുകൾ പ്രകാശിപ്പിച്ചില്ലെങ്കിൽ മൊബൈൽ വെളിച്ചത്തിൽ പുതുവർഷപ്പിറവി ആഘോഷമാക്കാനും സന്ദർശകർ തീരുമാനമെടുത്തു. പ്രതിഷേധമറിഞ്ഞ് ടൂറിസം മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസ് ഇടപെട്ട് ലൈറ്റുകൾ ഓൺ ചെയ്യാൻ കളക്ടർക്ക് നിർദ്ദേശം നൽകി. തുടർന്നാണ് ലൈറ്റുകൾ വീണ്ടും പ്രകാശിപ്പിച്ചത്. സംഗീതനിശയോ മറ്റ് പരിപാടികളോ ഒന്നും ബീച്ചിൽ സംഘടിപ്പിക്കാഞ്ഞതും സന്ദർശകരെ നിരാശയിലാക്കി.

വിനോദസഞ്ചാര വികസനത്തെക്കുറിച്ച് ഏത് സമയവും വാചാലനാകുന്ന ടൂറിസം മന്ത്രിയുടെ സ്വന്തം ജില്ലയിൽ പുതുവർഷപ്പിറവിയിൽ നേരിട്ട ദുരനുഭവം മന്ത്രിക്കും നാണക്കേടായിട്ടുണ്ട്. മാനാഞ്ചിറയിലും സൗത്ത് ബീച്ചിലും ഫ്രീഡം സ്‌ക്വയറിലുമുൾപ്പെടെ പുതുവർഷവുമായി ബന്ധപ്പെട്ട് വലിയ ആൾക്കൂട്ടമായിരുന്നു ഇക്കുറി എത്തിയത്.

ബീച്ചിൽ രാത്രി 12.30 വരെയാണ് ആഘോഷം അനുവദിച്ചിരുന്നത്. വൈകിട്ട് നാല് മണിയോടെ തന്നെ ബീച്ചിലേക്കുളള വഴികളിൽ ബാരിക്കേഡ് വെച്ച് ഇവിടേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞിരുന്നു.

Tags: pa muhammed riyasKozhikode beachTourism ministerപുതുവർഷപ്പിറവിKozhikodeKerala Tourismകോഴിക്കോട്New year celebrationമുഹമ്മദ് റിയാസ്
Share1
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies