തിരുവനന്തപുരം : ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മണിപ്പൂരിൽ ക്രൈസ്തവ സഭകൾ ശക്തമായ നിലപാട് സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അധികാരത്തിലിരുന്നവർ ഇപ്പോൾ സൗഹൃദത്തിനുള്ള ശ്രമം നടത്തുന്നത് മനസ്സിൽ ശത്രുത വച്ചു കൊണ്ടാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ ഒരു ചെറുവിരൽ പോലും അനക്കാത്തവരെന്ന് കേന്ദ്രസർക്കാരിനെയും മുഖ്യമന്ത്രി വിമർശിച്ചു. മണിപ്പൂർ വിഷയത്തിൽ ക്രൈസ്തവ സഭകൾ ശക്തമായി നിലപാട് സ്വീകരിക്കേണ്ടത് ആയിരുന്നു. ഉന്നതസ്ഥാനത്ത് ഇരുന്നിരുന്നവർ ഒരു ചെറുവിരൽ പോലും അനക്കിയില്ല. ഇപ്പോൾ അവർ സൗഹൃദത്തിന് ശ്രമിക്കുന്നത് മനസ്സിൽ ശത്രുത വച്ചുകൊണ്ടാണ് എന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
“നാലു വോട്ടിനു വേണ്ടിയാണ് ഇത്തരക്കാർ അന്ന് ചെറുവിരൽ പോലും അനക്കാതെ ഇരുന്നത്. ഒരു മതവിശ്വാസം സ്വീകരിച്ചു എന്ന പേരിലാണ് അവിടെ നിരവധി ജീവനുകൾ നഷ്ടമായത്. ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിലാണ് അവർ ഇപ്പോൾ സൗഹൃദ നീക്കത്തിന് ഇറങ്ങുന്നത്” എന്നും മുഖ്യമന്ത്രി വിമർശിച്ചു. നേരത്തെ മന്ത്രി സജി ചെറിയാനും ക്രൈസ്തവ സഭകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
Discussion about this post