പട്‌ന: ഗർഭം ധരിക്കാത്ത സ്ത്രീകളെ ഗർഭധാരണത്തിന് സഹായിക്കുന്ന യുവാക്കൾക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ 13 ലക്ഷം രൂപ വാഗ്ദാനം ചെയ്ത എട്ടംഗ സംഘമാണ് അറസ്റ്റിലായത്. ഓൾ ഇന്ത്യ പ്രഗ്നന്റ് ജോബ് സർവ്വീസ് എന്ന പേരിലാണ് ഈ റാക്കറ്റ് പ്രവർത്തിച്ച് വന്നത്. ബിഹാറിലെ നവാഡയിലാണ് സംഭവം.
വാട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് റാക്കറ്റ് യുവാക്കളുമായി ബന്ധപ്പെട്ടത്. ഗർഭധാരണത്തിന് സഹായിക്കുന്നവർക്ക് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാനാവുമെന്നായിരുന്നു വാഗ്ദാനം. 799 രൂപ രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ രജിസ്റ്റർ ചെയ്തവർക്ക് ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവുമെന്നും അവർ പറഞ്ഞു.
സ്ത്രീ എത്രത്തോളം സുന്ദരിയാണ് എന്നതിനെ ആശ്രയിച്ച് 5 മുതൽ 20,000 വരെ സെക്യൂരിറ്റി തുക നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെട്ടു. സ്ത്രീ ഗർഭിണിയായാൽ 13 ലക്ഷം രൂപ നൽകുമെന്ന് പുരുഷന്മാരോട് പറഞ്ഞിരുന്നു . സ്ത്രീയെ ഗർഭം ധരിക്കുന്നതിൽ പരാജയപ്പെട്ടാലും അവർക്ക് 5 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.
ബിഹാർ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. സംഘത്തിന്റെ തലവനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.










