ന്യൂഡൽഹി: ജപ്പാനിലെ അവധി ആഘോഷം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങി നടൻ ജൂനിയർ എൻടിആറും കുടുംബവും. ഭൂചലനം ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് താരം നാട്ടിലേക്ക് തന്നെ തിരിച്ചെത്തിയത്. ഭാര്യ ലക്ഷ്മി, മക്കൾ അഭയ്, ഭാർഗവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം ജപ്പാനിലേക്ക് പോയത്.
സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനും കുടുംബവും സുരക്ഷിതരായി ഇന്ത്യയിൽ തിരിച്ചെത്തിയെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. നിരവധി പേർ വിവരം അന്വേഷിച്ച് ബന്ധപ്പെട്ടിരുന്നു. കരുതലിന് നന്ദി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അവധി ആഘോഷത്തിന്റെ വിവരം ആരാധകരുമായി പങ്കുവച്ച ശേഷമായിരുന്നു ജൂനിയർ എൻടിആറും കുടുംബവും ജപ്പാനിലേക്ക് യാത്ര തിരിച്ചത്. ഭൂചലനം ഉണ്ടായതിന് പിന്നാലെ നിരവധി പേരാണ് സുരക്ഷിതനല്ലെ എന്ന് ചോദിച്ച് അദ്ദേഹത്തിന് സന്ദേശം അയച്ചത്. എത്രയും വേഗം തിരികെ മടങ്ങാനും ആരാധകർ ആവശ്യപ്പെട്ടിരുന്നു.
Discussion about this post