ഫോൺ പ്രേമികൾക്ക് ആഘോഷിക്കാൻ പുതിയ അവസരം. പുതിയ ഫോൺ ലോഞ്ചുകളുടെ കാര്യത്തിൽ ജനുവരി ഉത്സവ മാസമായി മാറാൻ പോകുന്നു. മുൻ നിര സ്മാർട്ട് ഫോൺ ബ്രാന്റുകളായ സാംസങ്, വൺപ്ലസ്, റിയൽമി, വിവോ എന്നിവയുടെ പുതിയ ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും. ഈ ഫോണുകളാണ് ഈ മാസം പുറത്തിറങ്ങുക.
റിയൽമി 12 സീരീസ്
റിയൽമിയുടെ 12 സീരീസ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. റിയൽമി 12 പ്രോ, റിയൽമി 12 പ്രോ പ്ലസ് എന്നീ ഫോണുകളാണ് അടുത്ത ദിവസം പുറത്തിറങ്ങുക.
റെഡ്മി നോട്ട് 13 സീരിസ്
ജനുവരി നാലിനായിരിക്കും റെഡ്മി നോട്ട് 13 സീരിസ് സിയോമി പുറത്തിറക്കുക.പുതിയ റെഡ്മി സീരിസിന് മൂന്ന് മോഡൽ ഫോണുകളായിരിക്കും ഉണ്ടായിരിക്കുക. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5ജി എന്നീ ഫോണുകളാണ് അവതരിപ്പിക്കുന്നത്. 6.67-ഇഞ്ച് 1.5കെ ഫുൾ -എച്ച്ഡി+ അമോലെഡ് സ്ക്രീനുകളും 16എംപി ഫ്രണ്ട് ക്യാമറകളുമാണ് പുതിയതായി അവതരിപ്പിക്കുന്ന റെഡ്മി സീരീസിന്റെ പ്രത്യേകത.
വൺപ്ലസ് 12 സീരീസ്
വൺപ്ലസിന്റെ പുതിയ സീരിസ് വൺപ്ലസ് 12 ആർ ജനുവരി 23ന് പുറത്തിറക്കും. പ്രീമിയം ഡിസൈനിലും മികവേറിയ ക്യാമറയുമാണ് പുതിയ സീരീസിന്റെ പ്രത്യേകത.
സാംസങ് ഗാലക്സി എസ്24 സീരീസ്
ജനുവരിയിലും മോടി കുറയ്ക്കാതെ സാംസങ് അതിന്റെ പുതിയ സീരീസ് ജനുവരിയിൽ പുറത്തിറക്കും. എന്നാൽ, സാംസങ് പുറത്തിറങ്ങുന്ന തിയതി കൃത്യമായി കമ്പനി അറിയിച്ചിട്ടില്ല. സാംസങിന്റെ മറ്റ് സീരിസുകളേക്കാൾ നല്ല ക്യാമറകളും ഡിസ്പ്ലേകളും ആയിരിക്കും എസ്24 സീരിസിൽ ണ്ടായിരിക്കുക. ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നീ മോഡലുകളായിരിക്കും ഈ മാസഗ ഇറങ്ങുക.
വിവോ എക്സ് 100 സീരീസ്
പുതിയ സൂപ്പർ ക്വാളിറ്റി ക്യാമറ തിരയുന്നവർക്കായി വിവോ അതിന്റെ എക്സ് 100 സീരീസ് ജനുവരിയിൽ പുറത്തിറക്കും. വിവോ എക്സ് 100, എക്സ് 100 പ്രോ ഫോണുകളാണ് പുറത്തിറങ്ങുക.
പോക്കോ എക്സ് 6 സീരീസ്
പോക്കോ എക്സ് 6 സീരീസും ജനുവരിയിൽ പുറത്തിറങ്ങുമ്നൊണ് റിപ്പോർട്ടുകൾ വരുന്നത്. കൃത്യമായ തിയതി അറിയിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ ഫോണിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. റെഡ്മി നോട്ട് 13 പ്രോ 5G യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാം പുതിയ പോക്കോ എക്സ് 6
ഓപ്പോ റെനോ 11
മറ്റൊരു ചൈനീസ് ബ്രാൻഡായ ഓപ്പോയും ജനുവരിയിൽ പുതിയ ഫോൺ അവതരിപ്പിക്കും. ജനുവരി 11നായിരിക്കും ഓപ്പോ പുതിയ പതിപ്പുകളായ ഓപ്പോ റെനോ 11, ഓപ്പോ റെനോ 11 പ്രോ എന്നിവ പുറത്തിറങ്ങുക.
മോട്ടറോള മോട്ടോ ജി34 5 ജി
ചൈനയിൽ ഇതിനകം ലോഞ്ച് ചെയ്ത മോട്ടറോള മോട്ടോ ജി34 5 ജി ഈ മാസം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 695 SoC ആണ് പുതിയ മോട്ടോ പതിപ്പ് നൽകുന്നത്. 50 എംപി സെൻസറിനൊപ്പം ഡ്യുവൽ ക്യാമറ പിൻക്യാമറ സജ്ജീകരണത്തോടെയാണ് ഫോൺ പുറത്തിറങ്ങുന്നത്.
Discussion about this post