ചെന്നൈ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. അദ്ദേഹത്തിന്റെ വസതിയിൽ എത്തി രാഷ്ട്രീയ സ്വയം സേവക സംഘമാണ് അക്ഷതം കൈമാറിയത്. ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും കൈമാറി.
ആർഎസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് സെന്തിലാണ് രജനികാന്തിന് അക്ഷതം കൈമാറിയത്. അദ്ദേഹത്തിനൊപ്പം മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു. രജനികാന്ത് അക്ഷതം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജനുവരി 22 നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഇതിന്റെ ഭാഗമായി രാജ്യമെങ്ങും ഉത്സവ ലഹരിയിലാണ്. അക്ഷതം വിതരണം ചെയ്യുന്നതും പുരോഗമിക്കുന്നുണ്ട്.











