എറണാകുളം: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി അയോദ്ധ്യയിൽ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഏറ്റുവാങ്ങി നടൻ ഉണ്ണി മുകുന്ദൻ. ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലാണ് ഉണ്ണി മുകുന്ദന് അക്ഷതം കൈമാറിയത്. കഴിഞ്ഞ ദിവസം നടി ശിവദയും അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഉണ്ണി മുകുന്ദൻ അക്ഷതം ഏറ്റുവാങ്ങിയ വിവരം പങ്കുവച്ചത്. താരത്തിന് ക്ഷേത്രത്തിന്റെ മാതൃകയും സെന്തിൽ കൈമാറി. മറ്റ് ആർഎസ്എസ് നേതാക്കളും ചടങ്ങിൽ ഒപ്പം ഉണ്ടായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് പ്രചാരക് ശ്രീനിഷിന്റെ നേതൃത്വത്തിലുള്ള സഘമാണ് നടി ശിവദയ്ക്ക് അക്ഷതം കൈമാറിയത്. ഭർത്താവ് മുരളിയും ശിവദയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗായിക ചിത്ര, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തുടങ്ങിയവർ ഇതിനോടകം തന്നെ അക്ഷതം ഏറ്റുവാങ്ങിയിട്ടുണ്ട്.












