വജ്രത്തെ കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തെ മൂല്യമേറിയ വസ്തുക്കളിലൊന്നാണ് വജ്രം. അതുകൊണ്ടുതന്നെ വജ്രഖനികളിൽ ഭാഗ്യം പരീക്ഷിക്കാനായി എത്തുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിൽ ഭാഗ്യം പരീക്ഷിക്കാൻ താത്പര്യമുള്ളവർക്ക് ഒരു സന്തോഷവാർത്ത. നേരെ ക്രേറ്റർ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാർക്കിലെ സ്റ്റേറ്റ് പാർക്കിലേക്ക് വച്ചുപിടിച്ചോളൂ. ഇവിടെ നിന്ന് കണ്ടെത്തുന്ന വജ്രങ്ങളെല്ലാം കണ്ടെത്തുന്നവർക്ക് തന്നെ സ്വന്തമാക്കാമെന്ന് പാർക്ക് അധികൃതർ പറയുന്നു. സന്ദർശകർ ദിവസവും ശരാശരി ഒന്നോ രണ്ടോ വജ്രങ്ങൾ അവിടെ കണ്ടെത്തുന്നു. 2023ൽ 125 കാരറ്റിലധികം വരുന്ന 798 വജ്രങ്ങൾ പാർക്കിൽ നിന്ന് കണ്ടെത്തിയതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2023 ഡിസംബറിൽ പാർക്കിൽ നിന്ന് ഒരു യുവാവിന് 4.87 കാരറ്റ് വജ്രം ലഭിച്ചത് വലിയ വാർത്ത ആയിരുന്നു. ഒരു ഗ്ലാസ് കഷ്ണമാണെന്നാണ് അദ്ദേഹം കരുതിയത്. തന്റെ കാമുകിക്ക് ഒപ്പം പാർക്ക് സന്ദർശിച്ചപ്പോഴാണ് ഇദ്ദേഹം ആ തിളങ്ങുന്ന ഗ്ലാസ് കണ്ടത്. പാർക്കിലേക്ക് കയറി പത്ത് മിനിറ്റുള്ളിൽ തന്നെ ഖനനം ചെയ്ത ഇടത്ത് നിന്ന് തിളങ്ങുന്ന ഒരു വസ്തു കണ്ടെത്തുകയും അദ്ദേഹം അത് പോക്കറ്റിലാക്കുകയുമായിരുന്നു. പിന്നീട് സംശയം തോന്നി വിദഗ്ധർ പരിശോധിച്ചപ്പോളാണ് തനിക്ക് ലഭിച്ചതിന്റെ മൂല്യം വ്യക്തമായത്.
Discussion about this post