അബുദാബി: തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ ശിക്ഷ കര്‍ശനമാക്കി യുഎഇ. ഒരു ലക്ഷം രൂപ വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷയെന്ന് അധികൃതര്‍ അറിയിച്ചു.അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
സിനിമാ രംഗങ്ങള്‍ വീഡിയോ എടുക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. സിനിമ തുടങ്ങും മുമ്പ് സ്‌ക്രീനില്‍ നിയമപരമായ മുന്നറിയിപ്പ് ലംഘിച്ച് വീഡിയോ പകര്‍ത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് യുഎ ഇയില്‍ ശിക്ഷാര്‍ഹമാണെന്ന് പറയുന്നുണ്ട്. എന്നാല്‍ പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം തടയാനാണ് ശിക്ഷ കര്‍ശനമാക്കിയിരിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു.












