കോഴിക്കോട്:ദേശീയപാത നിര്‍മാണത്തിനിടെ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു.രാമനാട്ടുകര- വെങ്ങളം ബൈപ്പാസിലാണ് സംഭവം.വെള്ളിയാഴ്ച പുലര്‍ച്ചെ 3.45 ന് ആയിരുന്നു അപകടം.സംഭവത്തില്‍ ആലപ്പുഴ സ്വദേശി രാധാകൃഷ്ണന് പരിക്കേറ്റു
കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് ചരക്കുമായി പോകുകയായിരുന്നു രാധാകൃഷ്ണന്‍. ഇതിനിടെയാണ് അപകടം ഉണ്ടായത്. രാധാകൃഷ്ണന്റെ പരിക്കുകള്‍ നിസാരമാണ്.പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് റോഡിന്റെ 20 മീറ്ററിലധികം ഭാഗം ഇടിഞ്ഞതാണ് അപകടത്തിന് കാരണം എന്ന് നാട്ടുകാര്‍ പറയുന്നു.റോഡില്‍ നിന്ന് 15 അടി താഴ്ചയിലുള്ള സര്‍വ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്.












