എറണാകുളം: കോതമംഗലത്ത് 11 കാരിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേമകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കാണാതെ ആയത്. സ്‌കൂളിലെ വാർഷികാഘോഷം കാണാനായി പോകുന്നുവെന്നായിരുന്നു കുട്ടി അനുജനോട് പറഞ്ഞിരുന്നത്.
വൈകീട്ട് മൂന്ന് മുതലാണ് കുട്ടിയെ കാണാതായത്. ഏറെ നേരമായിട്ടും കാണാതെ ഇരുന്നതോടെ വീട്ടുകാർ കുട്ടിയെ അന്വേഷിക്കുകയായിരുന്നു. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പിങ്ക് നിറത്തിലുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിട്ടുള്ളത്. പോകുന്നതിന് മുൻപായി കുടുക്ക പൊട്ടിച്ച് കാശും എടുത്തിട്ടുണ്ട്. വീട് വിട്ട് കുട്ടി ഇറങ്ങിപ്പോയതാകാമെന്നാണ് സംശയിക്കുന്നത്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് കുട്ടിയെ കഴിഞ്ഞ ദിവസം വീട്ടുകാർ ശകാരിച്ചിരുന്നു.
അതേസമയം കുട്ടിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തുന്നവർ 0485 2862328, 9497987125 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.












