ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന സമിതി “രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് നിലവിലുള്ള നിയമ ഭരണ ചട്ടക്കൂടിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്” പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ചു.
സമിതി പുറത്ത് വിട്ട ഒരു പൊതു അറിയിപ്പിൽ കൂടെ , കമ്മിറ്റി അതിന്റെ വെബ്‌സൈറ്റായ onoe.gov.in വഴിയോ sc-hlc@gov.in എന്ന ഇമെയിൽ വഴിയോ നിർദ്ദേശങ്ങൾ രേഖാമൂലം അയയ്ക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചു. ജനുവരി 15-നകം ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും സമിതിയുടെ പരിഗണനയ്ക്ക് വയ്ക്കുമെന്ന് അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷം സെപ്തംബറിൽ രൂപീകരിച്ച കമ്മിറ്റിക്ക് അതിനു ശേഷം രണ്ട് യോഗങ്ങൾ നടത്തിയിരുന്നു . ഒരേസമയം വോട്ടെടുപ്പ് നടത്താനുള്ള ആശയത്തെക്കുറിച്ച് “പരസ്പരം അംഗീകരിച്ച തീയതി” സംബന്ധിച്ച് അതാത് പാർട്ടികളുടെ അഭിപ്രായങ്ങളും ചർച്ചകളും ആരാഞ്ഞ് കൊണ്ട് അടുത്തിടെ ആറ് ദേശീയ രാഷ്ട്രീയ പാർട്ടികൾക്കും 33 സംസ്ഥാന പാർട്ടികൾക്കും ഏഴ് അംഗീകൃതമല്ലാത്ത പാർട്ടികൾക്കും പാനൽ കത്തെഴുതിയിരുന്നു.
രണ്ടാമത്തെ യോഗത്തിൽ, ഒരേസമയം തിരഞ്ഞെടുപ്പ് എന്ന വിഷയം പരിശോധിക്കുന്ന ലോ കമ്മീഷൻ അംഗങ്ങളുമായും സമിതി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post