ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ 29 പേർക്ക് പരിക്ക്. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുക്കോട്ടെയിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ടിനിടെ ആയിരുന്നു ആളുകൾക്ക് പരിക്കേറ്റത്.
വെള്ളിയാഴ്ചയായിരുന്നു പ്രദേശത്ത് ജെല്ലിക്കെട്ട് സംഘടിപ്പിച്ചത്. ഇതിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. കാണികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത് എന്നാണ് സൂചന. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
തമിഴ്നാട്ടിലെ പ്രധാന കായിക വിനോദങ്ങളിൽ ഒന്നാണ് ജെല്ലിക്കെട്ട്. പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കാറുള്ളത്. ഇക്കുറി പുതുക്കോട്ടെയിലാണ് ജെല്ലിക്കെട്ടിന് തുടക്കമായിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിക്കും.
Discussion about this post